എ​സ്‌വൈഎ​സ് വോ​ള​ണ്ടി​യ​ർ സം​ഗ​മം: കാ​ന്ത​പു​രം നാ​ളെ മേ​പ്പാ​ടി​യി​ൽ
Monday, August 26, 2019 12:04 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച സാ​ന്ത്വ​നം വ​ള​ണ്ടി​യ​ർ​മാ​രു​ടെ സം​ഗ​മം നാ​ളെ മേ​പ്പാ​ടി​യി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് എം​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗ​മം ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മു​ഫ്തി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്ല്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ത്തു​മ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ കാ​ന്ത​പു​രം അ​നു​മോ​ദി​ക്കും.
എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, സ​ബ്ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, എ​സ്വൈ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. ഷ​റ​ഫു​ദ്ദീ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, മു​സ്്ലിം യൂ​ത്ത്‌ലീഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഇ​സ്മാ​യി​ൽ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​അ​ദ്, വാ​ർ​ഡ് മെ​ന്പ​ർ ച​ന്ദ്ര​ൻ പു​ത്തു​മ​ല, മു​ഹ​മ്മ​ദ് സ​ഖാ​ഫി ചെ​റു​വേ​രി, നൗ​ഷാ​ദ് ക​ണ്ണോ​ത്ത്മ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.