ബ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ ക​ട​ല്‍​ക്ഷോ​ഭം രൂക്ഷം; വീ​ട് ത​ക​ര്‍​ന്നു
Monday, August 26, 2019 12:04 AM IST
കോ​ഴി​ക്കോ​ട്: ബ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ ക​ട​ല്‍​ക്ഷോ​ഭം ശ​ക്ത​മാ​യി. തി​ര​യ​ടി​ച്ചു ത​ക​ര്‍​ന്ന വീ​ട്ടി​ലെ കു​ടും​ബ​ത്തെ സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മൂ​ന്നു​ദി​വ​സ​മാ​യി ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പ്ര​കാ​ശ​നെ​യും കു​ടും​ബ​ത്തെ​യു​മാ​ണ് വീ​ട് ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത്. ഈ േ​മ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ഉ​മേ​ശ​ന്‍ , പ്ര​ഭാ​ക​ര​ന്‍, മു​ര​ളി എ​ന്നി​വ​രു​ടെ വീ​ടു​ക​ളും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.
ബ​ട്ട് റോ​ഡ് ബീ​ച്ചി​ലെ ക​ട​ല്‍​ഭി​ത്തി ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത് ഏ​റെ​ക്കാ​ല​മാ​യു​ള്ള ഇ​വി​ടു​ത്തു​കാ​രു​ടെ ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍ അ​ധി​കൃ​ത​ര്‍ അ​നു​കൂ​ല ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല. വീ​ടു​ക​ളു​ടെ ചു​മ​രു​ക​ള്‍ മി​ക്ക​തും വി​ള്ള​ല്‍ വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
ക​ട​ല്‍ ക്ഷോ​ഭ​വും നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​കു​മ്പോ​ള്‍ അ​ധി​കൃ​ത​ര്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കു​മെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.