വാ​യ്പ ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ്പ​ശാ​ല
Sunday, August 25, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ക​ണ്ണൂ​ർ കാ​ഞ്ഞി​ര​ങ്ങാ​ട് റൂ​ഡ്സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സെ​പ്റ്റം​ബ​ർ നാ​ലി​നു വാ​യ്പ ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ്പ​ശാ​ല ന​ട​ത്തും. വ്യാ​വ​സാ​യി​ക, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ സം​രം​ഭം തു​ട​ങ്ങു​ന്ന​വ​ർ, പു​ന​ർ​വാ​യ്പ​യി​ലൂ​ടെ മ​റ്റൊ​രു സം​രം​ഭം തു​ട​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ, ഭ​വ​ന, വാ​ഹ​ന വാ​യ്പ​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം. ക​ന​റ, സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ണ്ണൂ​ർ ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ, ന​ബാ​ർ​ഡ് എ​ജി​എം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. ര​ജി​സ്ട്രേ​ഷ​നും വി​ശ​ദ​വി​വ​ര​ത്തി​നും 04602226573 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാം.

സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് ഇ​ന്ന്

ഗൂ​ഡ​ല്ലൂ​ർ:​ റോ​ട്ട​റി ക്ല​ബ്, ബാ​ർ അ​സോ​സി​യേ​ഷ​ൻ, ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, സു​ഭാ​ഷ് ക്ലി​നി​ക്ക്, നീ​ല​ഗി​രി ജി​ല്ലാ നേ​ത്ര ഇ​ഴ​പ്പ് ത​ടു​പ്പ് സം​ഘം, കോ​യ​ന്പ​ത്തൂ​ർ അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു ചു​ങ്കം ഗ​വ.​സ്കൂ​ളി​ൽ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​നു തു​ട​ങ്ങു​ന്ന ക്യാ​ന്പ് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു സ​മാ​പി​ക്കും.