പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Sunday, August 25, 2019 12:16 AM IST
ഗൂ​ഡ​ല്ലൂ​ർ: ഭീ​ക​ര​ർ ക​ട​ൽ​മാ​ർ​ഗം ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ല​ഗി​രി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ഭീ​ക​ര​ർ എ​ത്തി​യ​താ​യി പ​റ​യു​ന്ന കോ​യ​ന്പ​ത്തൂ​രി​നോ​ടു ചേ​ർ​ന്നാ​ണ് നീ​ല​ഗി​രി. ഉൗ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ, മ​സി​ന​ഗു​ഡി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ സു​ര​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സി​നെ വ​ൻ​തോ​തി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ലോ​ഡ്ജു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ​വ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.