ഓ​ണ​വി​പ​ണി: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു
Thursday, August 22, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.
ഓ​ണ​ക്കാ​ല​ത്ത് ഉ​പ​യോ​ഗം വർധിക്കുന്ന പാ​ൽ, ഭ​ക്ഷ്യ എ​ണ്ണ​ക​ൾ, പ​പ്പ​ടം, പാ​യ​സം മി​ക്സ്, വെ​ല്ലം, നെ​യ്യ്, പ​ച്ച​ക്ക​റി​ക​ൾ, ചാ​യ​പ്പൊ​ടി, പ​രി​പ്പു​വ​ർ​ഗ​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, മ​ത്സ്യം, മാം​സം തു​ട​ങ്ങി​യ​വ​യു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും ഹോ​ട്ട​ൽ, ബേ​ക്ക​റി, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലും ചെ​ക്കു​പോ​സ്റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സെ​ടു​ക്കാ​ത്ത സ്ഥാ പനങ്ങൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര നി​യ​മം അ​നു​സ​രി​ച്ച് ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​ജെ. വ​ർ​ഗീ​സ് അ​റി​യി​ച്ചു.
ഭ​ക്ഷ​ണ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ൽ സം​ശ​യ​മു​ണ്ടെ​ങ്കി​ൽ 18004251125 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റി​ലോ ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ- 8943346192, ക​ൽ​പ്പ​റ്റ/​മാ​ന​ന്ത​വാ​ടി ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ- 9072639570, ബ​ത്തേ​രി ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ- 8943346570 എ​ന്നീ ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.