ടീ ​ബോ​ർ​ഡ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി
Monday, June 24, 2019 12:12 AM IST
ഗൂ​ഡ​ല്ലൂ​ർ: കു​ന്താ താ​ലൂ​ക്കി​ലെ മ​ഞ്ചൂ​രി ടീ ​ബോ​ർ​ഡ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി. ചെ​ല​വു​ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ഫീ​സ് അ​ട​ച്ച​ത്. മ​ഞ്ചൂ​ർ മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം 6,500 ഏ​ക്ക​റി​ൽ തേ​യി​ല​കൃ​ഷി​യു​ണ്ട്. ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി​യ​തി​ൽ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ് പ്ര​തി​ഷേ​ധം. ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കു കൂ​ന്നൂ​ർ ഓ​ഫീ​സി​ൽ എ​ത്തേ​ണ്ട സ്ഥി​തി​യി​ലാ​ണ് കൃ​ഷി​ക്കാ​ർ.

വി​ജ​യോ​ത്സ​വം

ന​ട​വ​യ​ൽ: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും വി​ജ​യോ​ത്സ​വ​വും ന​ട​ത്തി. പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും യു​വ ക​വി​യു​മാ​യ അ​തു​ൽ പൂ​താ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​നേ​ജ​ർ ഫാ.​ബെ​ന്നി മു​തി​ര​ക്കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടോം​സ് ജോ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ, ഷൈ​നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.