ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ൾ​ക്കു​കൂ​ടി കി​ട​പ്പാ​ട​മാ​യി
Monday, June 24, 2019 12:11 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​തി​ൽ ഒ​ന്പ​തു കു​ടും​ബ​ങ്ങ​ൾ​ക്കു​കൂ​ടി കി​ട​പ്പാ​ട​മാ​യി. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ഏ​ഴും ബോ​യ്സ് ടൗ​ണ്‍, പു​തി​യി​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നു​വീ​ത​വും കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ന്തി​യു​റ​ങ്ങാ​ൻ ഇ​ട​മാ​യ​ത്. മാ​ന​ന്ത​വാ​ടി നോ​ർ​ബെ​ർ​ട്ടൈ​ൻ സ​ഭ​യു​ടെ പ്ര​ള​യാ​ന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ. ദു​രി​ത​ബാ​ധി​ത​രി​ൽ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് സ​ഹാ​യ​ത്തി​നു അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രി​ൽ​ നി​ന്നാ​ണ് സ​ഭ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.
കു​റ്റി​മൂ​ല​യി​ൽ വി​ല​യ്ക്കു വാ​ങ്ങി​യ 64 സെ​ന്‍റി​ലാ​ണ് വീ​ടു​ക​ൾ. ഏ​ഴു സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മാ​ണ് ഒ​രോ കു​ടും​ബ​ത്തി​നും ന​ൽ​കി​യ​ത്. മൂ​ന്നു കി​ട​പ്പു​മു​റി​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള​താ​ണ് 750 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഓ​രോ വീ​ടും. വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം കു​റ്റി​മൂ​ല​യി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് നി​ർ​വ​ഹി​ച്ചു. താ​ക്കോ​ൽ​ദാ​ന​ത്തി​നാ​യി നോ​ർ​ബെ​ർ​ട്ടൈ​ൻ ഹൗ​സി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​ന​ര​ധി​വാ​സ പ​ദ്ധ​തി ര​ക്ഷാ​ധി​കാ​രി​യും നോ​ർ​ബ​ർ​ട്ടൈ​ൻ സ​ഭ മേ​ല​ധി​കാ​രി​യു​മാ​യ പ്ര​ലേ​റ്റ് ഫാ.​വി​ൻ​സ​ന്‍റ് മ​ട്ട​മ്മേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ക്കോ​ൽ​ദാ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ വി.​യു.​ജോ​യി, സ​ബ് പ്ര​യോ​ർ ഫാ.​സേ​വ്യ​ർ അ​യി​ലൂ​ക്കാ​ര​ൻ, കു​റ്റി​മൂ​ല പ​ള്ളി വി​കാ​രി ഫാ.​ജ​സ്റ്റി​ൻ, ഫാ.​മ​നോ​ജ് ജീ​ര​ക​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളും വൈ​ദി​ക​രും സ​ന്യ​സ്ത​രും ഗു​ണ​ഭോ​ക്താ​ക്ക​ളും പ​ങ്കെ​ടു​ത്തു. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ 10 വീ​ടു​ക​ളാ​ണ് സ​ഭ നി​ർ​മി​ക്കു​ന്ന​ത്. ത​ല​പ്പു​ഴ​യി​ലാ​ണ് വീ​ടു​ക​ളി​ൽ ഒ​ന്ന്. ഇ​തി​ന്‍റെ നിര്‌മാണം പു​രോ​ഗ​തി​യി​ലാ​ണ്. സ​ഭ ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഭ​വ​ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.