ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം
Sunday, June 23, 2019 12:39 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ഴി​ക്കോ​ട്-​മൈ​സൂ​ർ ദേ​ശീ​യ പാ​ത​യി​ൽ ബ​ത്തേ​രി​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ടം. നാ​യ്ക്ക​ട്ടി​ക്ക​ടു​ത്ത് ഒ​റ്റ​ത്തേ​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ നി​ർ​ത്തി​യി​ട്ട ട്രാക്ട​റി​ൽ ഇ​ടി​ക്കുകയായിരുന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല.