യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫെ​ഡ​റേ​ഷ​ൻ മ​ല​ബാ​ർ മേ​ഖ​ല സ​മ്മേ​ള​നം
Sunday, June 23, 2019 12:39 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫെ​ഡ​റേ​ഷ​ൻ (യു​സി​എ​ഫ്) മ​ല​ബാ​ർ മേ​ഖ​ല സ​മ്മേ​ള​നം പ്ര​ഫ.​കെ.​പി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​പി.​എ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്രൈ​സ്ത​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സ​ഭാ വ്യ​ത്യാ​സം മ​റ​ന്ന് എ​ല്ലാ​വ​രും ഒ​ന്നി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത യോ​ഗം ച​ർ​ച്ച ചെ​യ്തു.
വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ക്രി​സ്തീ​യ അ​ധ്യാ​പ​ക​ർ​ക്ക് മ​ദ്ര​സ അ​ധ്യാ​പ​ക​ർ​ക്കു​ള്ള​തു​പോ​ലെ വേ​ത​നം നല്‌ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
തേ​ക്ക​ടി​യി​ൽ ജൂ​ലൈ 29ന് ​ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ മീ​റ്റ് വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. റി​ട്ട​യേ​ർ​ഡ് ഡി​വൈ​എ​സ്പി ജേ​ക്ക​ബ് തോ​മ​സ് പ്ര​സം​ഗി​ച്ചു. ബി​നോ​യ് പൂ​ന്തോ​ട്ടം നേ​തൃ​ത്വം ന​ൽ​കി.