മു​ക്കു​പ​ണ്ടം പ​ണ​യം വച്ച് ര​ണ്ട​ര​ല​ക്ഷം ത​ട്ടിയ മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‌
Wednesday, June 12, 2019 12:19 AM IST
ക​ല്‍​പ്പ​റ്റ: ക​ല്‍​പ്പ​റ്റ ഐ​സി​ഐ​സി​ഐ ബാ​ങ്കി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ര​ണ്ട​ര​ല​ക്ഷം രൂ​പ​ ത​ട്ടി​യെ​ടു​ത്ത മൂ​ന്ന് പേ​രെ ക​ല്‍​പ്പ​റ്റ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​പി സ​ജു​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. തൃ​ക്കൈ​പ്പ​റ്റ കു​നി​ഞ്ഞാ​ര​ത്ത് വീ​ട്ടി​ല്‍ ഷ​ബീ​ര്‍ (35), മാ​ണ്ടാ​ട് കു​ന്നു​മ്മേ​ല്‍ വീ​ട്ടി​ല്‍ റി​യാ​സ് (35), കാ​ക്ക​വ​യ​ല്‍ നെ​ടു​മ്പാ​ല വീ​ട്ടി​ല്‍ അ​ഷ്‌​റ​ഫ് (താ​ഹി​ര്‍ 32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 2018 ഡി​സം​ബ​ര്‍ മു​ത​ല്‍ 116.94 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 2,51,520 രൂ​പ മൂ​വ​ര്‍​സം​ഘം ത​ട്ടു​ക​യാ​യി​രു​ന്നു.​ആ​റ് മാ​സ​ത്തി​നി​ടെ ന​ട​ന്ന ത​ട്ടി​പ്പി​ല്‍ സം​ഘം മു​ക്കു​പ​ണ്ട വ​ള​ക​ളാ​യി​രു​ന്നു പ​ണ​യം വ​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ വി​ശ​ദ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്ത് വ​ന്ന​ത്.
തു​ട​ര്‍​ന്ന് ബാ​ങ്ക് മാ​നേ​ജ​ര്‍ ക​ല്‍​പ്പ​റ്റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​ല്‍​പ്പ​റ്റ സി​ജെ​എം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെപ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. സം​ഘ​ത്തി​ല്‍ വേ​റെ​യും ക​ണ്ണി​ക​ളു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും, സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ലേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
എ​സ്‌​ഐ മു​ഹ​മ്മ​ദ് റാ​ഫി, എ​എ​സ്‌​ഐ ആ​ന്റ​ണി, സി​പി​ഒ​മാ​രാ​യ ജ്യോ​തി​രാ​ജ്,ഷാ​ലു ഫ്രാ​ന്‍​സി​സ്,മ​ണി എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.