ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
1536415
Tuesday, March 25, 2025 8:37 AM IST
പന്തല്ലൂർ: എരുമാടിനടുത്ത കൊത്തലക്കുണ്ടിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. തിരുമംഗലം ആദിവാസി ഗ്രാമത്തിലെ നാരായണൻ (53)യെയാണ് ഭാര്യ കല്ല്യാണി(48)യെ കൊലപ്പെടുത്തിയ കേസിൽ എരുമാട് പോലീസ് അറസ്റ്റു ചെയ്തത്. മദ്യലഹരിയിലായിരുന്നു ഇരുവരും.
ഇരുവരും തമ്മിൽ നടന്ന വാക്കേറ്റത്തിനിടെയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. കൊത്തലക്കുണ്ടിൽ സ്വകാര്യ തോട്ടത്തിൽ യൂക്കാലിതൈലം തയാറാക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. വില്ലേജ് ഓഫീസർ രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.ഐ. ദുരൈപാണ്ഡ്യനാണ് നാരായണനെ അറസ്റ്റു ചെയ്തത്.