ലഹരിവിരുദ്ധ സിന്പോസിയം നടത്തി
1536404
Tuesday, March 25, 2025 8:36 AM IST
ചുണ്ടേൽ: ആർസി സ്കൂൾ പൂർവ വിദ്യാർഥി-അധ്യാപക കൂട്ടായ്മ ന്ധസ്നേഹപൂർവം ആർസി സ്കൂൾന്ധ, ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി, സൂര്യ പൊതുജനഗ്രന്ഥാലയം എന്നിവ സംയുക്തമായി ജീവിതം തന്നെ ലഹരി എന്ന പേരിൽ ലഹരിവിരുദ്ധ സിന്പോസിയം നടത്തി. ഡിഎൽഎസ്എ സെക്രട്ടറിയും സബ് ജഡ്ജിയുമായ അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്തു.
വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. ഫാ.റോയ്സണ്‍ ആന്റണി പുതിയിടത്ത് മുഖ്യപ്രഭാഷണം നടത്തി. കൂട്ടായ്മ രക്ഷാധികാരി പി.എ. ജോസഫ് വിഷയാവതരണം നടത്തി.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി, കെ.എം.എ. സലിം, വി.കെ. മൊയ്തീൻ, സി.ടി. ജോർജ്, എം.ജെ. ജോണി, കെ.ജി. വിലാസിനി, സരസു, മാധവൻ, മുഹമ്മദ് ഷാഹുൽ, പി.കെ. ഗഫൂർ, ശിവകുമാർ, വി.പി. സക്കീർ, കെ.എസ്. ജോയ്, കെ.എം. സിദ്ദിഖ്, റോയ്സണ്‍ പിലാക്കാവ്, എഡ്വിൻ അലക്സ്, അസൈനാർ, വാവ, കെ.വി. മനോജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കൽപ്പറ്റ ഗവ.കോളജ് അസിസ്റ്റന്റ് പ്രഫ.ഷാജി തദ്ദേവൂസ് മോഡറേറ്ററായി. കൂട്ടായ്മ സെക്രട്ടറി എം. വേലായുധൻ സ്വാഗതവും പ്രസിഡന്റ് പി.ഡി. മൈക്കിൾ നന്ദിയും പറഞ്ഞു.