സിഎസ്ഐ മലബാർ മഹായിടവക ആർദ്രം പദ്ധതിയുടെ ശിലാസ്ഥാപനം 27ന്
1536401
Tuesday, March 25, 2025 8:36 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ ഭവനരഹിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സിഎസ്ഐ മലബാർ മഹായിടവകയുടെ പുനരധിവാസ പദ്ധതിയായ ആർദ്രം ഭവനനിർമാണ പദ്ധതിക്ക് മേപ്പാടിയിൽ ആരംഭം കുറിക്കുന്നു.
27 ന് രാവിലെ 9.30ന് സിഎസ്ഐ മലബാർ മഹായിടവക ബിഷപ്പ് റൈറ്റ്. റവ.ഡോ. റോയ്സ് മനോജ് വിക്ടർ ആർദ്രം പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കും. മേപ്പാടി തൃക്കൈപ്പറ്റ നെല്ലിമാളത്ത് 1.10 ഏക്കർ വിലയ്ക്കെടുത്ത് 16 വീടുകൾ പണിയുന്നതിനായാണ് ആർദ്രം പദ്ധതി ലക്ഷ്യമിടുന്നത്.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാനും മലബാർ മഹായിടവക വൈദിക സെക്രട്ടറി റവ. ജേക്കബ് ദാനിയേൽ, അൽമായ സെക്രട്ടറി കെന്നറ്റ് ലാസർ, ട്രഷറർ റവ.സി.കെ. ഷൈനും മധ്യകേരള മഹായിടവക ഒൗദ്യോഗിക പ്രതിനിധികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.