ഇക്കോ ടൂറിസം ഗൈഡുമാർക്ക് പരിശീലനം
1536085
Monday, March 24, 2025 6:10 AM IST
പുൽപ്പള്ളി: മാലിന്യ മുക്തം നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി സൗത്ത് വയനാട് വനം ഡിവിഷന്റെ നേതൃത്വത്തിൽ കുറുവ ഇക്കോ ടൂറിസം ഹാളിൽ ഇക്കോ ടൂറിസം ഗൈഡുമാർക്ക് പരിശീലനം നൽകി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ അധ്യക്ഷത വഹിച്ചു. നവകേരളം കർമ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് ബാബു, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നിജേഷ്, കെ.കെ. താരാനാഥ് എന്നിവർ പ്രസംഗിച്ചു. എ. നിജീവ്, സൂരജ്, മഞ്ജു, ആതിര, അഖിയ മോൾ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.
മേപ്പാടി: ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഹാളിൽ ഇക്കോ ടൂറിസം ഗൈഡുമാർക്ക് സംഘടിപ്പിച്ച പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് ബാബു, ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ്കുമാർ, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ മനോജ് എന്നിവർ പ്രസംഗിച്ചു.
സൗത്ത് വയനാട് വനം ഡിവിഷൻ മാസ്റ്റർ ട്രെയിനർ എ. നിജീവ്, റേഞ്ച് ഫോറസ്റ്റ് പിആർഒ ടി.ടി. നസ്ന, ഹരിത കേരളം മിഷൻ റിസോർസ് പേഴ്സണ്‍ മഞ്ജു, ആതിര, അഖിയ മോൾ എന്നിവർ ക്ലാസ് നയിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജു സ്വാഗതവും ബി. സംഗീത നന്ദിയും പറഞ്ഞു.