കൃഷിമന്ത്രി പുൽപ്പള്ളിയിലെ കാർഷിക മേഖല സന്ദർശിക്കണം: കോണ്ഗ്രസ്
1536081
Monday, March 24, 2025 6:07 AM IST
പുൽപ്പള്ളി: വരൾച്ചമൂലം കൃഷിനശിച്ച പുൽപ്പള്ളിയിലെ കാർഷിക മേഖല കൃഷിമന്ത്രി സന്ദർശിക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിൽ അതിരൂക്ഷമായ വരൾച്ചമൂലം കുടിവെള്ളംപോലും കിട്ടാൻ ബുദ്ധിമുട്ടുകയാണ്. കൃഷി ഉണങ്ങി നശിച്ചു.
കാർഷിക കെടുതി നേരിട്ടുകണ്ട് കർഷകർക്ക് സംഭവിച്ച നഷ്ടം ബോധ്യപ്പെട്ട് ആവശ്യമായ നഷ്ടപരിഹാരം ഉടനടി അനുവദിക്കണം. മേഖലയിലെ അതിരൂഷമായ വരൾച്ചയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും കോണ്ഗ്രസ് പുൽപ്പള്ളി മണ്ഡലം ജനറൽ ബോഡി യോഗംആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, ബീന ജോസ്, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ടി.എസ്. ദിലീപ് കുമാർ, ആദിവാസി കോണ്ഗ്രസ് ദേശീയ കോഡിനേറ്റർ ഇ.എ. ശങ്കരൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.പി. ശശിധരൻ, വനിതാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, കെ.എം. മാത്യു എന്നിവർ പ്രസംഗിച്ചു.