18 കുട്ടികൾക്ക് ശ്രവണസഹായി നൽകുന്നു
1535701
Sunday, March 23, 2025 6:15 AM IST
കൽപ്പറ്റ: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൗഡ്സ് സെവൻ ചാരിറ്റബിൾ ട്രസ്റ്റ് മുട്ടിൽ വയനാട് ഓർഫനേജിലെ കേൾവി പരിമിതരായ 18 കുട്ടികൾക്ക് ശ്രവണ സഹായി നൽകുന്നു.
ഇവയുടെ വിതരണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓർഫനേജിൽ പദ്മശ്രീ ഡോ.സഞ്ജയ് സഖ്ദേവ് നിർവഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എ.പി. അഹമ്മദ് സാലി, സെക്രട്ടറി എസ്. ശരത്, അംഗങ്ങളായ എം. മനോജ്, കെ. അക്ഷയ്, വി.എസ്. വിവേക്, എ. അജില എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം സാരാഭായ് എൻജിനിയറിംഗ് കോളജിലെ 2009-13 ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്േറഷൻ ബാച്ച് വിദ്യാർഥികൾ രൂപീകരിച്ചതാണ് ട്രസ്റ്റ്.
ഈ ബാച്ചിലെ വിദ്യാർഥികൾ നടത്തിയ വിനോദയാത്രയ്ക്കിടെ 2013 മാർച്ച് 25ന് ഇടുക്കി രാജാക്കാടിലുണ്ടായ ബസ് അപകടത്തിൽ ഏഴ് പേർ മരിച്ചു. ഇവരുടെ ഓർമയ്ക്കായി എല്ലാവർഷവും ഒത്തുചേരുന്ന സഹപാഠികൾ ജീവകാരുണ്യപ്രവർത്തനം നടത്തുന്നുണ്ട്.