മദ്യനയം തിരുത്തണമെന്ന്
1535696
Sunday, March 23, 2025 6:11 AM IST
പനമരം: സംസ്ഥാനത്ത് മദ്യലഭ്യത വർധിപ്പിക്കുന്ന നയം സർക്കാർ തിരുത്തണമെന്ന് കേരള മദ്യ നിരോധന സമിതി ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്ത്, ഉപഭോഗം എന്നിവ വർധിക്കുന്നത് മറയാക്കി മദ്യവ്യാപാരത്തെ സർക്കാർ ന്യായീകരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ജി. ശശി, ഡോ.പി. ലക്ഷ്മണൻ, മണി നാരായണൻ, ബേബി പുൽപ്പള്ളി, മാക്ക പയ്യന്പള്ളി, ടി. ഖാലിദ്, പി.കെ. വിജയൻ, ദേവസ്യ വങ്ങാനം എന്നിവർ പ്രസംഗിച്ചു. പി.വി. ജോസ് സ്വാഗതവും മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.