കണിയാന്പറ്റ പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ
1535692
Sunday, March 23, 2025 6:11 AM IST
കന്പളക്കാട്: കണിയാന്പറ്റ പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലയ്ക്കും ഭവന നിർമാണത്തിനും മാലിന്യ സംസ്കരണത്തിനും ഊന്നൽ. 47,49,02,245 രൂപ വരവും 46,91,30,000 രൂപ ചെലവും കണക്കാക്കുന്നതാണ് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് അവതരിപ്പിച്ച ബജറ്റ്.
ഉത്പാദന മേഖലയിൽ 2.08 കോടിരൂപയും സേവന മേഖലയിൽ 21.91 കോടി രൂപയും പശ്ചാത്തല മേഖലയിൽ മൂന്നു കോടി രൂപയും നീക്കിവച്ചു.കുടിവെള്ളം-ഒരു കോടി രൂപ,
ആരോഗ്യ മേഖല 50 ലക്ഷം, ഭവന നിർമാണം 6.26 കോടി, വിദ്യാഭ്യാസവും യുവജന ക്ഷേമവും 70 ലക്ഷം, ടൂറിസം 80 ലക്ഷം രൂപ എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് കെ.വി. രജിത അധ്യക്ഷത വഹിച്ചു.