ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സിക്കിൾ സെൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി
1535689
Sunday, March 23, 2025 6:11 AM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സിക്കിൾ സെൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അരിവാൾ രോഗികൾക്കുള്ള സ്റ്റാറ്റസ് ആരോഗ്യകാർഡ് വിതരണം ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സിക്കിൾസെൽ അസോസിയേഷൻ സെക്രട്ടറി കെ.ബി. സരസ്വതി ആദ്യ കാർഡ് സ്വീകരിച്ചു. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.
സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി. മോഹൻദാസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.വി.പി രാജേഷ്, പ്രിൻസിപ്പൽ ഡോ.കെ.എസ്. മീന,
മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മുനിസിപ്പൽ കൗണ്‍സിലർ എം.പി. അനിൽ തുടങ്ങിയവർ പങ്കെടുത്തു.