എസ്പിസി സഹവാസ ക്യാന്പ് സമാപിച്ചു
1515379
Tuesday, February 18, 2025 4:16 AM IST
മാനന്തവാടി: ജില്ലാ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ധ്വനി 2കെ25 എന്ന പേരിൽ ജിവിഎച്ച്എസ്എസിൽ സംഘടിപ്പിച്ച സഹവാസ ക്യാന്പ് സമാപിച്ചു. പാസിംഗ് ഔട്ട് പരേഡിൽ 12 പ്ലറ്റൂണുകളിലായി 391 കേഡറ്റുകൾ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി സല്യൂട്ട് സ്വീകരിച്ചു. തരിയോട് നിർമല ഹൈസ്കൂളിലെ എഡ്വിൻ എഡിസണ് പരേഡ് നയിച്ചു. പിണങ്ങോട് ഡബ്ല്യുഎച്ച്എസ് എസിലെ ദക്ഷ പ്രവീണ്‍ സെക്കൻഡ് ഇൻ കമാഡറായി. ജില്ലാ എസ്പിസി ബാൻഡ് ടീം പരേഡിനു മാറ്റുകൂട്ടി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, അഡീഷണൽ പോലീസ് സൂപ്രണ്ട് ആൻഡ് എസ്പിസി നോഡൽ ഓഫീസർ ടി.എൻ. സജീവ്, ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ, ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ, അസി.നോഡൽ ഓഫീസർ കെ. മോഹൻദാസ്, ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ പി.സി. തോമസ്, വിവിധ സ്കൂളുകളിൽനിന്നുള്ള അധ്യാപകർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.