മണിനാദം 2025; കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം നടത്തി
1515376
Tuesday, February 18, 2025 4:16 AM IST
കൽപ്പറ്റ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരത്തിന്റെ ജില്ലാതല മത്സരം കൽപ്പറ്റയിൽ നടന്നു.
യുവ ക്ലബ് എമിലി ഒന്നാം സ്ഥാനവും വയനാട് നാട്ടരങ്ങ് പടിഞ്ഞാറത്ത രണ്ടാം സ്ഥാനവും ഉണർവ് എമിലി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി.എം. ഷബീറലി, ജില്ലാ പ്രോംഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ, ജില്ലാ കോഓർഡിനേറ്റർ കെ.എം. ഫ്രാൻസിസ് എന്നിവർ സമ്മാനദാനം നടത്തി.