സ്മാർട്ട് കെയർ പദ്ധതി തുടങ്ങി
1515374
Tuesday, February 18, 2025 4:16 AM IST
കാവുമന്ദം: സംയോജിത ശിശു വികസന സേവന പദ്ധതിയുടെയും അങ്കണവാടികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് തരിയോട് പഞ്ചായത്തിൽ സ്മാർട്ട് കെയർ പദ്ധതി തുടങ്ങി. പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ബത്തേരി ഐസിഡിഎസ് സൂപ്പർവൈസർ രചിത്ര പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സൂന നവീൻ, ബീന റോബിൻസണ്, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ് എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻ.ജി. ജിഷ നന്ദിയും പറഞ്ഞു.