കൊളവയൽ സെന്റ് ജോർജ് സ്കൂൾ വാർഷികം ആഘോഷിച്ചു
1515064
Monday, February 17, 2025 5:29 AM IST
കൊളവയൽ: സെന്റ് ജോർജ് എഎൽപി സ്കൂളിൽ 49-ാമത് വാർഷികം ആഘോഷിച്ചു. മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ സുവർണ ജൂബിലി പ്രഖ്യാപനം അദ്ദേഹം നടത്തി.
സ്കൂൾ മാനേജർ ഫാ.സുനിൽ തെക്കേപേര അധ്യക്ഷത വഹിച്ചു. മനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻഡോവ്മെന്റ് വിതരണം അദ്ദേഹം നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് കെ.ജെ. മിൻസി മോൾ, സുനിൽകുമാർ, സുകേഷ്, ആശ, ആത്മിക, സിസ്റ്റർ റോസ്മിൻ, ടി.എം. ആൻസി, അന്പിളി ആന്റണി, പി. ഫിറോസ് എന്നിവർ പ്രസംഗിച്ചു.