ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം
1515060
Monday, February 17, 2025 5:29 AM IST
കൽപ്പറ്റ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏകജാലക ക്ലിയറൻസ് ബോർഡ് മീറ്റിംഗും ജില്ലാ പരാതി പരിഹാര യോഗവും ചേർന്നു. സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് മുൻപാകെ ലഭിച്ച 16 പരാതികൾ ചർച്ച ചെയ്തു.
10 പരാതികൾ തീർപ്പാക്കി. ജില്ലാ പരാതി പരിഹാര സമിതിക്കു ലഭിച്ച അഞ്ചു പരാതികളിൽ രണ്ടെണ്ണം തീർപ്പാക്കി. സംരംഭകരുടെ പരാതികൾ വിശകലനം ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർദേശം നൽകി.
എഡിഎം കെ. ദേവകി അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ, ഡെപ്യൂട്ടി രജിസ്ട്രാർ ആൻഡ് മാനേജർ( ഇൻചാർജ്) കലാവതി, അസിസ്റ്റന്റ് ഡയറക്ടർ ആൻഡ് മാനേജർ( ഇൻചാർജ്) അഖില സി. ഉദയൻ എന്നിവർ നേതൃത്വം നൽകി.