തൊഴിൽമേള നടത്തി
1515055
Monday, February 17, 2025 5:24 AM IST
സുൽത്താൻ ബത്തേരി: ഡോണ്‍ ബോസ്കോ കോളജിന്റെയും നാഷണൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് സ്കീം മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ ഗവണ്മന്റ് ഓഫ് ഇന്ത്യയുടേയും ആഭിമുഖ്യത്തിൽ ഡോണ്‍ബോസ്കോ കാന്പസിൽ തൊഴിൽമേള നടത്തി. ബത്തേരി നഗരസഭയുടെ സഹകരണത്തോടെ നടത്തിയ മേള ബത്തേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർ പേഴ്സണ്‍ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രൻസിപ്പൽ ഡോ. ഷാജൻ നൊറോണ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ മാത്യു വർഗീസ്, സുരേഷ് കുമാർ, ഐക്യുഎസി കോഓർഡിനേറ്റർ ആനി ലിസ എന്നിവർ പ്രസംഗിച്ചു. ഇരുപത്തിഅഞ്ച് സ്വകാര്യ കന്പനികളും അഞ്ച് ഗവണ്മെന്റ് സ്ഥാപനങ്ങളും നിയമനം നടത്തിയ തൊഴിൽ മേളയിൽ ആയിരത്തോളം ഉദ്യോഗാർഥികൾ പങ്കെടുത്തു. അറുനൂറോളം വിദ്യാർഥികൾക്ക് തൊഴിൽ ലഭിച്ചു.