പള്ളിക്കുന്ന് ലൂർദ്മാതാ പള്ളിയിൽ തിരുനാൾ സമാപനം നാളെ
1515049
Monday, February 17, 2025 5:24 AM IST
പള്ളിക്കുന്ന്: കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന ലൂർദ്മാതാ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷത്തിനു നാളെ സമാപനം. വൈകുന്നേരം 4.30ന് ഗ്രോട്ടോയിൽ വികാരി ഡോ.അലോഷ്യസ് കുളങ്ങര കൊടിയിറക്കും. അഞ്ചിന് ജപമാലയ്ക്കുശേഷം നടക്കുന്ന സമൂഹബലിയിൽ ആലപ്പുഴ ബിഷപ് ഡോ.ജയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യകാർമികനാകും.
തുടർന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ദേവാലയത്തിനുചുറ്റും പ്രദക്ഷിണം, നടയടയ്ക്കൽ, നേർച്ചഭക്ഷണം. രാത്രി എട്ടിന് ആലപ്പുഴ തിരുവിതാംകൂർ ഹാസ്യകല അവതരിപ്പിക്കുന്ന നന്പർ വണ്‍ കോമഡി ഷോർട്സ്.
ഫെബ്രുവരി രണ്ടിനായിരുന്നു തിരുനാൾ തുടക്കം. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ തീർഥാടകർ ദേവാലയത്തിൽ എത്തിയതായി വികാരി പറഞ്ഞു.