ഷുഗർ ബോർഡ് സ്ഥാപിക്കുന്നു
1512411
Sunday, February 9, 2025 5:30 AM IST
കൽപ്പറ്റ: കൗമാരക്കാരായ കുട്ടികളിൽ പ്രമേഹബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അളവിൽ പഞ്ചസാരയുള്ള പാനീയങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഷുഗർ ബോർഡ് സ്ഥാപിക്കും.
ആദ്യഘട്ടത്തിൽ 40 സ്കൂളുകളിലാണ് ബോർഡ് വയ്ക്കുന്നതെന്ന് ലയണ്‍സ് പ്രമേഹ നിയന്ത്രണ പരിപാടി ജില്ലാ കോ ഓർഡിനേറ്റർ കെ.കെ. സെൽവരാജ്, ക്ലബ് ജില്ലാ സെക്രട്ടറി ജേക്കബ് സി. വർക്കി, റീജിയണ്‍-21 ചെയർമാൻ ഡോ.റേജേഴ്സ് സെബാസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.