ഊർജ സംരക്ഷണം: മിൽമ വയനാട് ഡയറിക്ക് പ്രശംസാപത്രം
1512409
Sunday, February 9, 2025 5:30 AM IST
കൽപ്പറ്റ: ഊർജ സംരക്ഷണത്തിലെ മികച്ച പ്രവർത്തനത്തിന് അംഗീകാരമായി സംസ്ഥാന സർക്കാരും കേരള എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായി നൽകുന്ന പ്രശംസാപത്രം ഇടത്തരം വ്യവസായ വിഭാഗത്തിൽ മിൽമ വയനാട് ഡയറിക്ക് ലഭിച്ചു.
തിരുവനന്തപുരത്ത് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽനിന്ന് ഡയറി എൻജിനിയറിംഗ് വിഭാഗം മേധാവിയും ജീവനക്കാരുംചേർന്ന് പ്രശംസാപത്രം ഏറ്റുവാങ്ങി.