നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു
1512010
Friday, February 7, 2025 5:30 AM IST
ഉൗട്ടി: ഉൗട്ടി നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവൃത്തിക്കുന്ന മാർക്കറ്റിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്. 190 കടകൾ പൊളിച്ചു മാറ്റി 18 കോടി രൂപ ചെലവിട്ട് 140 കടകളാണ് നിർമിക്കുന്നത്.
126 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യത്തോടെ നവീന സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം നിർമിക്കുന്നത്. നേരത്തെ 1700 കടകളാണ് മാർക്കറ്റിലുണ്ടായിരുന്നത്. കാലപ്പഴക്കം കാരണം കെട്ടിടങ്ങൾ തകർച്ചാഭീഷണിയിലായിരുന്നു. നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.