കരാട്ടെ ക്യാന്പും അനുമോദന സമ്മേളനവും
1512007
Friday, February 7, 2025 5:30 AM IST
പുൽപ്പള്ളി: അലൻ തിലക് കരാട്ടെ ക്ലബിന്റെ നേതൃത്വത്തിൽ എട്ടിന് വടാനക്കവല ടാങ്കോ ടർഫിൽ കരാട്ടെ ക്യാന്പ് നടത്തും. സംസ്ഥാനതല കരാട്ടെ മത്സരവിജയികളെ അനുമോദിക്കും. വൈകുന്നേരം അഞ്ചിന് ബത്തേരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും.
മുള്ളൻകൊല്ലി റൂറൽ ഡവലപ്മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് വിൻസന്റ് ചങ്ങനാമഠത്തിൽ മുഖ്യപ്രഭാഷണം നടത്തും. 150 ഓളം പഠിതാക്കൾ ക്യാന്പിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ പി.വി. സുരേഷ്, പി.പി. സജി, ഷിജു മാത്യു, എം.എം. ആഗസ്തി എന്നിവർ അറിയിച്ചു.