മാനനഷ്ടക്കേസ് നൽകുമെന്ന്
1512006
Friday, February 7, 2025 5:30 AM IST
മാനന്തവാടി: ദീപ്തിഗിരി ക്ഷീരസംഘത്തിനെതിരായ സിപിഎം ആരോപണത്തിൽ മാനനഷ്ടക്കേസ് നൽകുമെന്ന് ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദീപ്തിഗിരി ക്ഷീരസംഘത്തേയും ഭരണസമിതിയേയും കൊള്ളക്കാരായും അഴിമതിക്കാരായും ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തുന്ന എടവകയിലെ സിപിഎം ശ്രമം അവസാനിപ്പിക്കണം.
സംഘത്തിനെതിരേ അഴിമതി ആരോപിക്കുന്ന സിപിഎം പുകമറ സൃഷ്ടിക്കാതെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യണം. സിപിഎമ്മിൽ നിന്നും കോണ്ഗ്രസ് ഭരണം പിടിച്ചെടുത്തതിനു ശേഷം ദീപ്തിഗിരി സംഘത്തിന്റെ വളർച്ചയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നൂറ് കണക്കിന് ക്ഷീരകർഷകരുടെ ആശാകേന്ദ്രമായ ദീപ്തിഗിരി സംഘത്തിനെതിരായ ഏത്തരം നീക്കവും ക്ഷീരകർഷകർ പരാജയപ്പെടുത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
സംഘം പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, ഡയറക്ടർമാരായ തലച്ചിറ ഏബ്രാഹം, എം. മധുസൂദനൻ, പെരുഞ്ചോല അച്ചപ്പൻ, വി.സി. ജോസ്, ജിഷ വിനു ഇല്ലിക്കൽ, സാലി സൈറസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.