കാട്ടാനകൾ ഭീതി പരത്തുന്നു
1512005
Friday, February 7, 2025 5:30 AM IST
ഗൂഡല്ലൂർ: നീലഗിരിയിലെ മഞ്ചൂർ, പെരുന്പള്ളം, കെദ്ദ, മുള്ളി, അത്തിക്കടവ്, പന്തല്ലൂർ, ദേവാല പ്രദേശങ്ങളിൽ കാട്ടാനകൾ ഭീതി പരത്തുന്നു.
ആനകൾ മഞ്ചൂർ-കെദ്ദ റോഡിൽ ഇറങ്ങുന്നത് നിത്യസംഭവമായി. കഴിഞ്ഞ ദിവസം പന്തല്ലൂർ-നാടുകാണി പാതയിൽ ദേവാലക്കടുത്ത ദേവഗിരിയിൽ കാട്ടാന കാർ ആക്രമിച്ചു. പന്തല്ലൂർ സ്വദേശി ഗഫൂറിന്റെ കാറിനു നേരേയാണ് ആന തിരിഞ്ഞത്.
ഭാഗ്യത്തിനാണ് ഗഫൂർ രക്ഷപ്പെട്ടത്. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ഒച്ചയിട്ട് ആനയെ അകറ്റിയത്. സ്ഥലത്തെത്തിയ വനപാലകരാണ് ആനയെ വനത്തിലേക്ക് തുരത്തിയത്.