മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവം
1512001
Friday, February 7, 2025 5:30 AM IST
മുട്ടിൽ: മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവം ആരംഭിച്ചു. 12 വരെയാണ് ഉത്സവം. ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനിൽ നന്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തും.
ഇന്ന് രാവിലെ 5.30ന് നടതുറക്കൽ, ഗണപതി ഹോമം, ബിംബശുദ്ധി, കലശപൂജ, ബിംബശുദ്ധി കലശാഭിഷേകം, 25 കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂത ബലി, ആചാര്യ വരണം, മുളയിടൽ, കൊടിയേറ്റം, അത്താഴ പൂജ, ശ്രീ ഭൂതബലി, വിളക്കെഴുന്നള്ളിപ്പ്, ആധ്യാത്മിക പ്രഭാഷണം, തിരുവാതിര, ഭരതനാട്യം തുടങ്ങിയ പരിപാടികൾ നടക്കും.