ക്രിമറ്റോറിയത്തില്‍ വെള്ളമെത്തിക്കാന്‍ സ്ഥാപിച്ച പൈപ്പും വയറിംഗും തീവച്ച് നശിപ്പിച്ചു
1511997
Friday, February 7, 2025 5:23 AM IST
മാനന്തവാടി: ചൂട്ടക്കടവിലെ ഗ്യാസ് ക്രിമറ്റോറിയത്തില്‍ വെള്ളമെത്തിക്കുന്നതിനു സ്ഥാപിച്ച പൈപ്പും വയറിംഗും സാമൂഹിക വിരുദ്ധര്‍ തീവച്ച് നശിപ്പിച്ചു. പുഴയോടു ചേര്‍ന്നു സ്ഥാപിച്ച പൈപ്പും വയറിംഗുമാണ് കഴിഞ്ഞരാത്രി നശിപ്പിച്ചത്.
മണ്ണുനീക്കി പൈപ്പിടുന്ന പ്രവൃത്തി മൂന്നു ദിവസമായി നടന്നുവരികയായിരുന്നു.ഇന്നലെ രാവിലെ ക്രിമറ്റോറിയം ഓപ്പറേറ്റര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് പൈപ്പ് തീയിട്ടു നശിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം വെള്ളം ഒഴിച്ചാണ് തീ പൂര്‍ണമായും അണച്ചത്. ഏകദേശം 25 മീറ്റര്‍ പൈപ്പും വയറിംഗും നശിച്ചു. 45,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറുമാസം മുമ്പാണ് ക്രിമറ്റോറിയം പ്രവര്‍ത്തനം ആരംഭിച്ചത്. ക്രിമറ്റോറിയം പരിസരം സമൂഹികവിരുദ്ധര്‍ താവളമാക്കുന്നതായി പരാതിയുണ്ട്.