വിദ്യാരംഗം ബത്തേരി ഉപജില്ലാ സർഗോത്സവം നടത്തി
1484294
Wednesday, December 4, 2024 5:16 AM IST
മുള്ളൻകൊല്ലി: വിദ്യാരംഗം കലാസാഹിത്യവേദി ബത്തേരി ഉപജില്ലാ സർഗോത്സവം സെന്റ് തോമസ് എയുപി സ്കൂളിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു പഞ്ഞിത്തോപ്പിൽ അധ്യക്ഷത വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ജെ. ഷിജിത, സെന്റ് തോമസ് എയുപി സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോണ്‍, വാർഡ് അംഗം മഞ്ജു ഷാജി, എംപിടിഎ പ്രസിഡന്റ് സബിത പൂത്തോട്ടയിൽ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സോജൻ തോമസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസഫീന എസ്എബഎസ്, വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കണ്‍വീനർ നിജിൽ ജനാർദനൻ എന്നിവർ പ്രസംഗിച്ചു. സർഗോത്സവത്തിന്റെ ഭാഗമായി കഥ, കവിത, ചിത്രരചന, നാടൻപാട്ട്, അഭിനയം, പുസ്തകാസ്വാദനം തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാല നടത്തി. ഓരോ വിഷയത്തിൽനിന്നും അഞ്ചുവീതം കുട്ടികളെ ജില്ലാതല സർഗോത്സവത്തിലേക്ക് തെരഞ്ഞെടുത്തു.