മുള്ളൻകൊല്ലി-മരക്കടവ് റോഡിലെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന്
1483773
Monday, December 2, 2024 5:06 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി-മരക്കടവ് റോഡിലെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങൾ മുൻപ് ആരംഭിച്ച റോഡ് പ്രവൃത്തി എങ്ങുമെത്തിയില്ല. ജൽ ജീവൻ പദ്ധതിക്കു കുഴൽ ഇടുന്നതിന് റോഡിന്റെ വശങ്ങൾ കുഴിക്കുന്നത് അപകടങ്ങൾക്കു കാരണമാകുകയാണ്.
രണ്ടു പ്രവൃത്തികളും ഇഴഞ്ഞാണ് നീങ്ങുന്നത്. രണ്ടു പദ്ധതികളും എത്രയുംവേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.