ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
1466312
Monday, November 4, 2024 1:13 AM IST
കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പോളിംഗ് ജോലിക്കു നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷനും മെക്രോ ഒബ്സർവർമാരുടെ ഒന്നാംഘട്ട റാൻഡമൈസേഷനും പൊതുനിരീക്ഷകൻ എം. ഹരിനാരായണന്റെ നേതൃത്വത്തിൽ പൂർത്തിയായി. പോളിംഗ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരം, പോസ്റ്റിംഗ് ഓർഡർ പോർട്ടലിൽ ലഭിക്കും.
നിയമന ഉത്തരവ് ഓർഡർ പോർട്ടലിൽനിന്നു ഡൗണ്‍ലോഡ് ചെയ്യണം. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് നാല്, അഞ്ച്, ഏഴ് തീയതികളിൽ പരിശീലനം നൽകുമെന്ന് വരണാധികാരിയുമായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. രണ്ടാംഘട്ട അഡീഷണൽ ട്രെയിനിംഗ് എട്ടിന് നടത്തും.
ലോക്സഭാ ഉപതെരഞ്ഞെടുപ്പു ജോലിയിൽ ഏർപ്പെടുന്നവർക്ക് വോട്ടവകാശം വിനിയോഗിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിവരികയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇഡിസി) ലഭിക്കുന്നതിന് ഫോറം 12 എയിലാണ് അപേക്ഷിക്കേണ്ടത്. മറ്റു ലോക്സഭാ മണ്ഡലത്തിലുള്ളവർ പോസ്റ്റൽ ബാലറ്റിനു (പിബി) ഫോം 12 ലും അപേക്ഷിക്കണം. അപേക്ഷയോടൊപ്പം തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച ഉത്തരവിന്റെയും വോട്ടർ ഐഡി കാർഡിന്റെയും പകർപ്പ് നൽകണം.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് അതത് പരിശീലന കേന്ദ്രത്തിൽ അപേക്ഷിക്കാം. മറ്റുള്ളവർ എട്ടിനകം മാനന്തവാടി സബ് കളക്ടറുടെ ഓഫീസ്, സുൽത്താൻ ബത്തേരി താലൂക്ക് ഓഫീസ്, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ നൽകണമെന്ന് പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസർ അറി
യിച്ചു.