സെന്റ് ജോർജ് ദേവാലയത്തിൽ ഇടവക കുടുംബ സംഗമം നടത്തി
1466307
Monday, November 4, 2024 1:13 AM IST
പുൽപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇടവക കുടുംബ സംഗമം നടത്തി.
ഡോ. മറിയം ഉമ്മൻ ഉദ്ഘാടനം ചെയ്തു. ദൈവിക പ്രകാശം സ്വീകരിച്ച് സ്വയം പ്രകാശിതരാകുകയും വെളിച്ചം മറ്റുള്ളവർക്ക് പകരുകയും ചെയ്യുന്പോഴാണ് അത്മീയ ജീവിതവും കുടുംബ ജീവിതവും ധന്യമാകൂവെന്ന് അവർ പറഞ്ഞു.
വികാരി ഫാ.എൻ.വൈ. റോയി അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബാബു ചിരയ്ക്കക്കുടിയിൽ, സെക്രട്ടറി ബിജു തിണ്ടിയത്തിൽ, പെരുന്നാൾ കമ്മിറ്റി കണ്‍വീനർ ബാബു മാക്കിയിൽ, അലക്സാണ്ടർ കളത്തിൽ എന്നിവർ പ്രസംഗിച്ചു. കുടുംബഭദ്രത എന്ന വിഷയത്തിൽ അന്ന ലിജു ക്ലാസെടുത്തു.