സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ സർക്കാരുകൾക്ക് വിമുഖത: ആർ. ചന്ദ്രശേഖരൻ
1466306
Monday, November 4, 2024 1:13 AM IST
കൽപ്പറ്റ: സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിമുഖത കാട്ടുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. വിമൻ വർക്കേഴ്സ് കൗണ്‍സിൽ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളിവർഗ പാർട്ടി എന്നവകാശപ്പെടുന്ന സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകൾക്ക് തൊഴിലും വേതനവും ഇല്ലാത്ത സാഹചര്യമാണ്.
വ്യവസായ മേഖല തകർക്കുന്നതിനും തൊഴിൽ മേഖലയിൽ അരാജകത്വത്തിനും ധനമന്ത്രി മൗനാനുവാദം നൽകിയെന്നു സംശയിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കൗണ്‍സിൽ സംസ്ഥാന പ്രസിഡന്റ് എസ്.എൻ.നുസ്റ ആധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി, ജില്ലാ പ്രസിഡന്റ് പി.പി. അലി, സതികുമാരി, സുജാത, മീര ആർ. നായർ, രാധ രാമസ്വാമി എന്നിവർ പ്രസംഗിച്ചു.