പ്രതിസന്ധിയുടെ കാലത്തെ ധീര നേതൃത്വം: മാർ ജോസ് പൊരുന്നേടം
1466114
Sunday, November 3, 2024 5:58 AM IST
മാനന്തവാടി: യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദേഹവിയോഗത്തിൽ മാനന്തവാടി രൂപത അനുശോചിച്ചു. യാക്കോബായ സഭ പ്രതിസന്ധികളിലൂടെ കടന്നുപോയ കാലഘട്ടത്തിലെ ധീരനേതൃത്വമായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവ എന്ന് ബിഷപ് മാർ ജോസ് പൊരുന്നേടം അനുസ്മരിച്ചു.
ആത്മീയവും ഭൗതികവുമായ വെല്ലുവിളികൾ സമചിത്തതയോടെ ഏറ്റെടുത്ത ആത്മീയാചാര്യനും എക്യുമെനിസത്തിന്റെ വക്താവുമായിരുന്ന യാക്കോബായ സഭാതലവന്റെ ദേഹവിയോഗം തീരാനഷ്ടമാണ്. യാക്കോബായ സുറിയാനി സഭയ്ക്കും സഭാനേതൃത്വത്തിനും വിശ്വാസസമൂഹത്തിനും രൂപതയുടെ പ്രാർഥനയിലുള്ള ഐക്യം മാർ പൊരുന്നേടം അറിയിച്ചു.