സിപിഎം ബത്തേരി ഏരിയാ സമ്മേളനം ചീരാലിൽ തുടങ്ങി
1466106
Sunday, November 3, 2024 5:56 AM IST
സുൽത്താൻ ബത്തേരി: സിപിഎം ദ്വിദിന ഏരിയാ സമ്മേളനം ചീരാൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആരംഭിച്ചു. മുൻ ഏരിയ സെക്രട്ടറി ബേബി വർഗീസ് പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പി. ഗാറിൻ ഉദ്ഘാടനം ചെയ്തു.
കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ, എ.എൻ. പ്രഭാകരൻ, കെ.സി. റോസക്കുട്ടി, സുരേഷ് താളൂർ, പി.ആർ. ജയപ്രകാശ്, സി.കെ. സഹദേവൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 151 പ്രതിനിധികളാണ് ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.