ലോക കാഴ്ച ദിനാചരണം: പോസ്റ്റർ പ്രദർശനവും പരിശോധന ക്യാന്പും സംഘടിപ്പിച്ചു
1460473
Friday, October 11, 2024 5:25 AM IST
കൽപ്പറ്റ: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ ജില്ലാതല ഉദ്ഘാടനവും പോസ്റ്റർ പ്രദർശനം നേത്ര പരിശോധന ക്യാന്പും സംഘടിപ്പിച്ചു. പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു.
ജില്ലാ മെഡിക്കൽ കോളജ് ഒപ്റ്റോമെട്രിസ്റ്റ് വാണി ഷാജു ക്ലാസ് എടുത്തു. മെഡിക്കൽ കോളജ് ഒഫ്താൽമോളജിസ്റ്റ് ഡോ. ധന്യയുടെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാന്പും ഹൈസ്കൂൾ വിദ്യാർഥികൾ തയാറാക്കിയ ബോധവത്കരണ പോസ്റ്റർ പ്രദർശനവും നടന്നു. ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സര വിജയികൾക്കുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കൗണ്‍സിലർ പ്രജിത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, എൻപിസിബി ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.പ്രിയ സേനൻ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷൈനി മാത്യു, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ്, ജില്ലാ ഒഫ്താൽമിക് കോഓർഡിനേറ്റർ കെ. മനോജ് കുമാർ, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് സലീം അയാത്ത്, നയനാമൃതം സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. അനഘ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.