അന്പലവയൽ ഗവ.ആയുർവേദ ഡിസ്പെൻസറി നാഷണൽ ആയുഷ് മിഷൻ സംഘം സന്ദർശിച്ചു
1460470
Friday, October 11, 2024 5:20 AM IST
അന്പലവയൽ: ഗവ.ആയുർവേദ ഡിസ്പെൻസറി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് അസസർ ജിതിൻ കെ. നായർ, ഡോ. എ.ബി. ഏബ്രഹാം, ഡോ. ജിതിൻ ഒൗസേപ്പ്, ഡോ.ശ്രീദാസ് എളാപ്പില, ഡോ. മനു വർഗീസ് എന്നിവർ സന്ദർശിച്ചു.
ഇതോടനുബന്ധിച്ച് നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീർ അധ്യക്ഷത വഹിച്ചു.
ഭാരതീയ ചികിത്സാവകുപ്പ് ഡിഎംഒ ഡോ. പ്രീത മോഹൻദാസ്, ഹോമിയോ ഡിഎംഒ ഡോ.ഉമ, ഡിപിഎം ഹരിത ജയരാജ്, പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു. ഡിസ്പെൻസറിയിലെ വിവിധ പദ്ധതികളുടെ വിശദീകരണം ഡോ. നിഖിലാ ചന്ദ്രൻ നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജസി ജോർജ് സ്വാഗതവും അനഘ മണിരാജ് നന്ദിയും പറഞ്ഞു.