മാനന്തവാടിയിൽ വന്യജീവി ഫോട്ടോ പ്രദർശനം തുടങ്ങി
1460469
Friday, October 11, 2024 5:20 AM IST
മാനന്തവാടി: കേരള ലളിതകലാ അക്കാദമി മാനന്തവാടി ആർട്ട് ഗാലറിയിൽ വന്യജീവി ഫോട്ടോ പ്രദർശനം തുടങ്ങി. മലപ്പുറത്തെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മ ’ലൈറ്റ് സോഴ്സ്’ ആണ് പ്രദർശനം സംഘടിപ്പിച്ചത്. 13ന് സമാപിക്കും.
ലൈറ്റ് സോഴ്സ് അംഗങ്ങളായ ഷബീർ തുറക്കൽ, രാജേഷ് കണ്ണന്പള്ളി, ഗിരീഷ് കെ. പുരം ,എം.എ. ലത്തീഫ്, രാജേഷ് ചെമ്മലശേരി, സജി ചെറുകര, നസ്റു തിരൂർ, ബെൻ വർഗീസ്, ഷമീം മഞ്ചേരി, ടി.എം. ഹാരിസ്,
സബീർ മന്പാട് എന്നിവർ മഹാരാഷ്്ട്രയിലെ തടോബാ അന്ധാരി കടുവ സങ്കേതത്തിൽ നിന്നു പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രദർശനം.