ബത്തേരി ഉപജില്ല ശാസ്ത്രോത്സവം 14, 15 തീയതികളിൽ
1460467
Friday, October 11, 2024 5:20 AM IST
സുൽത്താൻ ബത്തേരി: ഉപജില്ലാ ശാസ്ത്രോത്സവം 14, 15 തീയതികളിൽ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ, അസംപ്ഷൻ എപി സ്കൂൾ, ബീനാച്ചി ഗവ. ഹൈസ്കൂൾ, നഗരസഭ ഓഡിറ്റോറിയം, ബീനാച്ചി മദ്രസ ഹാൾ എന്നിവിടങ്ങളിലായി നടക്കുമെന്ന് സംഘാടക സമിതി യോഗം അറിയിച്ചു നൂറിലേറെ സ്കൂളുകളിൽ നിന്ന് മൂവായിരത്തോളം മത്സരാർഥികൾ പങ്കെടുക്കും.
ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകൾ ബത്തേരി അസംപ്ഷൻ സ്കൂളുകളിലും നഗരസഭ ഹാളിലുമായി നടക്കും. സാമൂഹ്യ ശാത്രം, ഗണിത ശാസ്ത്രം എന്നിവ ബീനാച്ചി ഹൈസ്കൂളിലും മദ്രസ ഹാളിലുമായി നടക്കും.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ടോം ജോസ്, ഷാമില ജുനൈസ്, പിടിഎ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ബിജു എടയനാൽ. എ. പൈതൽ, വി.ബി. ഷിജിത പ്രധാനാധ്യാപകരായ ബിന്ദു തോമസ്, ടി.ജി. സജി, പി.ടി. ബിന്ദു, കെ.കെ. അരുണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.