കേരള കോണ്ഗ്രസ്-എം ജൻമവാർഷികം ആഘോഷിച്ചു
1460324
Thursday, October 10, 2024 9:12 AM IST
പുൽപ്പള്ളി: കേരള കോണ്ഗ്രസ്-എം രൂപവത്കരണത്തിന്റെ 60-ാം വാർഷികം മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വാർഡുകളിൽ പതാക ഉയർത്തി. മധുരപലഹാരവിതരണം നടത്തി.
മുള്ളൻകൊല്ലി ടൗണിൽ കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട്, പാടിച്ചിറയിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് ജോയി താന്നിക്കൽ, പട്ടാണിക്കൂപ്പിൽ ബേബി കോലോത്തുപറന്പിൽ, പള്ളിത്താഴയിൽ ജോണി മണ്ണുംപുറം, കുന്നത്തുകവലയിൽ സിബി കാട്ടാംകോട്ടിൽ, മലയടിവാരം ശിശുമലയിൽ ഷാജി വാവശേരി എന്നിവർ പതാക ഉയർത്തി.