അസംപ്ഷൻ ആശുപത്രിയിൽ ചൈൽഡ് സൈക്യാട്രിക് ക്ലിനിക് ഉദ്ഘാടനം നാളെ
1459913
Wednesday, October 9, 2024 6:55 AM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ ഹോസ്പിറ്റലിൽ മാനസികാരോഗ്യ വിഭാഗം ആരംഭിക്കുന്ന ചൈൽഡ് സൈക്യാട്രിക് ക്ലിനിക്കിന്റെ ഉദ്ഘാടനവും ലോക മാനസികാരോഗ്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയഫുട്ബോൾ, ഫോട്ടോഗ്രഫി മത്സരങ്ങളിലെ വിജയിക്കുമുള്ള സമ്മാനവിതരണവും നാളെ രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് നിർവഹിക്കും.
അസംപ്ഷൻ ഹോസ്പിറ്റലിലെ ഡോ.ജോ ടുട്ടു ജോർജ്, ഡോ.ലിസ് മാത്യു, കൈലാസ് ബേബി, സി.എസ്. ജോബിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
കുട്ടികളിൽ കണ്ടുവരുന്ന ഓട്ടിസം, ശ്രദ്ധക്കുറവ്, പഠനവൈകല്യം, സ്വഭാവവൈകല്യം, ബുദ്ധിവൈകല്യം, ഇന്റർനെറ്റ് അഡിക്ഷൻ, ലഹരി ഉപയോഗം, അനിയന്ത്രിത കോപം, ഉൽക്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക് പ്രവർത്തിക്കുക.