കടന്നലിന്റെ കുത്തേറ്റ് ഒന്പത് പേർക്ക് പരിക്ക്
1459912
Wednesday, October 9, 2024 6:55 AM IST
പൊഴുത: പൊഴുതന നാലാം നന്പറിൽ കടന്നലിന്റെ കുത്തേറ്റ് ഒന്പത് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ജോലിക്ക് പോവുകയായിരുന്ന പ്രദേശവാസിയായ ഗോപാലനെ (49)യാണ് ആദ്യം കടന്നൽ ആക്രമിച്ചത്. ശേഷം അതുവഴി വന്ന സ്കൂൾ ജീപ്പ് ഡ്രൈവറായ ആബിദ് (41), ഹമീദ് (59) എന്നിവർക്ക് കുത്തേൽക്കുകയായിരുന്നു. ആബിദിനെ രക്ഷിക്കാൻ എത്തിയ പ്രദേശവാസികളെയും കടന്നൽ ആക്രമിച്ചു.
പരിക്കേറ്റവരെ ആദ്യം പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലും ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവർ മൂന്നു പേരും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.