കാർഷിക യന്ത്രങ്ങങ്ങളുടെ അറ്റകുറ്റപ്പണി: സർവീസ് ക്യാന്പ് നടത്തി
1459504
Monday, October 7, 2024 6:10 AM IST
കൽപ്പറ്റ: കൃഷിവകുപ്പിനു കീഴിലെ സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയുടെ ഭാഗമായി ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാന്പ് നടത്തി. കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ് പരിസരത്ത് നടന്ന ക്യാന്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കണിയാന്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് അധ്യക്ഷത വഹിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾഗഫൂർ കാട്ടി, ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഇൻ ചാർജ് പി.ഡി. രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ബി. നസീമ, ബിന്ദു ബാബു, വി.പി. സുധീശൻ, ഷീബ ജോർജ്, കെ.കെ. സതീശൻ, എ.ടി. വിനോയ്, ഷെറിൻ, യു.ആർ. രാജീവ്, ഷമീർ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ ആദ്യത്തെ സർവീസ് ക്യാന്പാണ് നടത്തിയത്. 17 കർഷകർ പ്രയോജനപ്പെടുത്തി. നാല് ബ്ലോക്കുകളിലായി 20 ഓളം സർവീസ് ക്യാന്പുകളാണ് നടത്തുന്നത്. കൂടുതൽ വിവരത്തിന് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്: 9383471924.