ഇടതു ഭരണത്തിൽ ദളിത്-ആദിവാസി പ്രശ്നങ്ങൾക്ക് അവഗണന: എ.കെ. ശശി
1459500
Monday, October 7, 2024 6:10 AM IST
കൽപ്പറ്റ: ഇടതു ഭരണത്തിൽ ദളിത്-ആദിവാസി പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണെന്ന് ദളിത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി.
ഡിസിസി ഹാളിൽ ദളിത് കോണ്ഗ്രസ് ജില്ലാ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങാത്ത മുതലാളിത്തമാണ് മുഖ്യമന്ത്രിയുടെ നയം. പട്ടികജാതി-വർഗക്കാരുടെ ജീവിതപ്രശ്നങ്ങൾക്ക് മുഖ്യമന്ത്രി പരിഗണന നൽകുന്നില്ല.
അഴിമതി ആരോപണങ്ങളിൽനിന്നു മുഖ്യമന്ത്രിക്കും കുടുംബത്തിനും സംരക്ഷണകവചം ഒരുക്കുന്നതിനുള്ള ചർച്ച മാത്രമാണ് സർക്കാർതലത്തിലും സിപിഎം സമ്മേളനങ്ങളിലും നടക്കുന്നതെന്നും ശശി പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ദളിത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അജിത്ത് മാട്ടൂൽ, ഇ.എസ്. ബൈജു, ബി. സുരേഷ് ബാബു, കെ.വി. ശശി, എ. രാംകുമാർ, എ.എ. വർഗീസ്, ശ്രീജ ബാബു, സിന്ധു തൃക്കൈപ്പറ്റ, വിനോദ് ലക്കിഹിൽ, രാജാറാണി, ഒ.എ. ലാലു, കെ. ബാബു, രവീന്ദ്രൻ മേപ്പാടി, സുജാത മാധവൻ, ഉഷ, അനീഷ് വൈത്തിരി എന്നിവർ പ്രസംഗിച്ചു.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയ ദളിത് കോണ്ഗ്രസ് പ്രവർത്തകരെയും തേഡ് മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംജ് ജേതാവ് ബി. രമേശ് പുത്തൂർവയലിനെയും ആദരിച്ചു.